സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീര്‍ത്തിച്ചത്.


സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും തൊഴില്‍ നേടുന്നതിലും സ്ത്രീകള്‍ക്ക് തുല്യ അവസങ്ങള്‍ നല്‍കാന്‍ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ യുദ്ധവിമാനങ്ങളില്‍ ആകാശത്തെ തൊടുന്നവരായി മാറിയിരിക്കുകയാണ് സ്ത്രീകളെന്നും പ്രധാനമന്ത്രി പറഞ്ഞു.

follow us pathram online

pathram:
Related Post
Leave a Comment