സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. കാസര്‍ഗോട്ട് ഇന്ന് രണ്ട് പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിയായ മറിയുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം.

കണ്ണൂരില്‍ മരിച്ചത് കൊവിഡ് ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കല്‍ ഗോപിയാണ്. 64 വയസായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഇരട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗബാധ സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരണം.

മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത് കാസര്‍ഗോഡാണ്. ഈ മാസം പതിനൊന്നിന് മരിച്ച വോര്‍ക്കാടി സ്വദേശി അസ്മ (38)യ്ക്കാണ് കൊവിഡ് കണ്ടെത്തിയത്. അര്‍ബുദ ബാധിതയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 126 കൊവിഡ് മരണങ്ങളാണ്. 13096 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. കൂടാതെ 24922 ആളുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

follow us pathramonline

pathram:
Related Post
Leave a Comment