കോവിഡ് വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നും വൈറസിനൊപ്പമുള്ള ജീവിതമാണ് ഇനിയുള്ള മാര്‍ഗമെന്നും ആരോഗ്യ ഗവേഷകര്‍ വ്യക്തമാക്കിയതോടെ യാത്രാ രംഗത്തു വലിയ മാറ്റം ഒരുങ്ങുന്നു. കോവിഡ് വൈറസ് തൊട്ടടുത്ത് ഉണ്ടെന്നുള്ള തിരിച്ചറിവോടെ യാത്രക്കാരെ സുരക്ഷിതരാക്കാനുള്ള വഴി തേടുകയാണ് വിമാന കമ്പനികള്‍. ഈ സാഹചര്യത്തില്‍ വൈറസ് ബാധിക്കാത്ത ഇരിപ്പിടം ഒരുക്കാനുള്ള ഗവേഷണത്തിലാണ് എയര്‍ലൈന്‍ മേഖലയിലെ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍.
ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രീസ്റ്റ്മാന്‍ഗൂഡേ എന്ന സ്ഥാപനം ഡിസൈന്‍ ചെയ്ത സീറ്റുകളും പ്രൈവറ്റ് ക്യാബിനും വിമാന കമ്പനികളുടെ ശ്രദ്ധയാകര്‍ഷിച്ചു. നിറം മാറുന്ന സീറ്റുകളും പ്രൈവറ്റ് റൂമുകളുമാണ് പ്രീസ്റ്റ്മാന്‍ഗൂഡേ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് വൈറസ് പകരാനുള്ള സാഹചര്യം ഒഴിവാക്കിയിട്ടുള്ള ഡിസൈനിന്റെ പേര് ‘പ്യുവര്‍ സ്‌കൈസ്.’ സോണ്‍, റൂം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സീറ്റ് അറേഞ്ച്‌മെന്റ്. ‘ഫോട്ടോക്രോമിക്, തെര്‍മോക്രോമിക് ഇങ്ക്’ ഉപയോഗിച്ചാണ് സീറ്റുകളുടെ നിര്‍മാണം. അണുമുക്തമായാല്‍ സീറ്റുകളുടെ നിറം മാറും. ലോകത്ത് ആദ്യമാണ് ഇങ്ങനെയൊരു സാങ്കേതികവിദ്യയെന്ന് പ്രീസ്റ്റ്മാന്‍ഗൂഡേ മേധാവി മരിയ കഫേല്‍ അവകാശപ്പെട്ടു. എല്ലാ വിമാന കമ്പനികളും പ്യുവര്‍ സ്‌കൈസ് ടെക്‌നോളജി പിന്‍തുടരുമെന്നാണ് മരിയ പ്രതീക്ഷിക്കുന്നത്.
വിമാനത്തിനുള്ളില്‍ കോവിഡ് ബാധയുണ്ടാകുന്നത് സഹയാത്രികരില്‍ നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ യാത്രയ്ക്കു ശേഷവും ക്യാബിന്‍ അണുമുക്തമാക്കിയിട്ടും രോഗബാധയ്ക്ക് ശമനമില്ല. അതിന്റെ കാരണത്തെ കുറിച്ച് ഗവേഷണം നടത്തിയ കമ്പനിയാണ് പ്രീസ്റ്റ്മാന്‍ഗൂഡേ. ക്യാബിനുള്ളില്‍ വൈറസ് സംക്രമണത്തിനുള്ള സാഹചര്യങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു. വൈറസിന്റെ ‘ഇരിപ്പിടങ്ങള്‍’ കണ്ടെത്തി. അവ ഒഴിവാക്കിക്കൊണ്ട് അണുനശീകരണം നടത്താനായി പ്യുവര്‍ സ്‌കൈ ടെക്‌നോളജി അവതരിപ്പിച്ചു
മൂന്നു പേര്‍ ഇരിക്കുന്ന സീറ്റില്‍, സീറ്റുകളെ തമ്മില്‍ വേര്‍തിരിക്കുന്ന സ്ഥലത്തുള്ള ഗ്യാപ്പ് ഒഴിവാക്കി. മൂന്നു പേരും പരസ്പരം സ്പര്‍ശിക്കാത്ത വിധം ഡിവൈഡര്‍ നിര്‍മിച്ചു. സീറ്റ് പോക്കറ്റ് ഉപേക്ഷിച്ചു. ഭക്ഷണപ്പാത്രം വയ്ക്കാനുള്ള ട്രേ ഒഴിവാക്കി. ടച്ച് ഓപ്പറേറ്റിങ് സ്‌ക്രീന്‍ ഇല്ല. ”സീറ്റുകളെ നിലനിര്‍ത്തുന്ന പൈപ്പുകളിലും ഡിവൈഡറിലും ഹീറ്റ് വെല്‍ഡഡ് ടേപ്പ് ഘടിപ്പിച്ചിട്ടുണ്ട്. യാത്രയ്ക്കു മുന്‍പ് വൈദ്യുത തരംഗങ്ങള്‍ കടത്തിവിട്ട് അണു നശീകരണം നടത്താം.
follow us pathramonline
Leave a Comment