നടി നിക്കി ഗൽറാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടി നിക്കി ഗൽറാണിക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇക്കാര്യം നിക്കി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ രോഗം ഭേദമായി വരികയാണെന്നും നിക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘കഴിഞ്ഞ ആഴ്ച്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. നിലവിവ്# രോഗം ഭേദപ്പെട്ട് വരികയാണ്. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. എന്നെ ശുശ്രൂഷിച്ച അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു.’- നിക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന ക്വാറന്റീൻ നിർദേശങ്ങൾ താൻ പാലിച്ചിരുന്നു. അതോടൊപ്പം മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം വന്നേക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും താരം വ്യക്തമാക്കി.

മാത്രമല്ല, കൊവിഡ് പ്രതിരോധത്തിനായി ഏവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണം. സമൂഹനന്മയ്ക്കായി കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് എല്ലാവരും വീടുകളിൽ കഴിയണമെന്നും നിക്കി പറയുന്നു.

pathram desk 1:
Related Post
Leave a Comment