കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലിരിക്കെ ആരോഗ്യസ്ഥിതി മോശമായ അര്‍ബുദ രോഗി മരിച്ചു. പായം കാപ്പാടന്‍ ശശിധരനാണ് മരിച്ചത്. കോവിഡ് സെന്ററില്‍ അറിയിച്ചിട്ടും ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചു. മോര്‍ച്ചറിയില്‍ വയ്ക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കോവിഡ് നിരീക്ഷണത്തിലിരിക്കെ രോഗി മരിച്ചു; ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയെന്ന് ബന്ധുക്കള്‍
Related Post
Leave a Comment