മലയാളി യുവാവ് ദുബായില്‍ മരിച്ചനിലയില്‍

ദുബായ്: മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിൽ (40) ആണ് മരിച്ചത്. ദെയ്റ ഗോൾഡ് സൂഖിൽ ജ്വല്ലറി വർക് ഷോപ്പ് നടത്തിവരികയായിരുന്ന ഷാജിയെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ വിടവിലൂടെ നോക്കിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ ഷൈജു പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭാര്യയും ഏഴ് വയസുള്ള മകളും 2 വയസുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ഷാജിയ്ക്ക് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

pathram:
Related Post
Leave a Comment