നാട്ടില്‍ പോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ 100 പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കി മലയാളി ഡോക്റ്റര്‍മാര്‍

യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി പ്രവാസി ഇന്ത്യക്കാരിൽ നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ നൂറുപേർക്ക് വിമാന ടിക്കറ്റുകൾ നൽകി. യുഎഇ ഇന്ത്യൻ എംബസി, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ചൂണ്ടിക്കാട്ടിയ അർഹർക്കാണ് ടിക്കറ്റ് നൽകിയത്.

ഇന്ത്യൻ സമൂഹത്തിൽ കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ സഹായ ഹസ്തവുമായി എകെഎംജി രംഗത്തുണ്ട്. നോർക്ക റൂട്സുമായി സഹകരിച്ച് നടത്തിയ ടെലി കൗൺസലിങ്ങും നടത്തി.

യുഎഇയിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചും സേവനം നൽകി.17 വർഷം മുൻപ് ഡോ. ആസാദ് മൂപ്പനടക്കമുള്ളവരാണു യുഎഇയിൽ സംഘടനയ്ക്കു രൂപം കൊടുത്തത്. നിലവിൽ 1500 ലധികം അംഗങ്ങൾ ഇപ്പോഴുണ്ട്. ആരോഗ്യരംഗത്തെ നൂതന ചികിത്സാരീതികൾ പരിചയപ്പെടുത്താൻ തുടർവിദ്യാഭ്യാസ പരിപാടിയും പതിവായി നടത്തുന്നു.

pathram:
Related Post
Leave a Comment