പ്രിയങ്കയുമായി സുശാന്തിന് ഏറെ അടുപ്പം; സഹോദരി ശ്വേതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സുശാന്ത് സിങ് രജ്പുത്തിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ റിയ ചക്രവ൪ത്തി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സഹോദരി ശ്വേത സിങ് ക്രിതി രംഗത്ത്. സുശാന്തിന്റെ പഴയ അഭിമുഖത്തിന്റെ രണ്ട് ക്ലിപ്പുകളാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്.

വീട്ടിൽ ‘സോനു ദീ’ എന്ന് വിളിക്കുന്ന തന്റെ സഹോദരി പ്രിയങ്കയുമായി സുശാന്ത് എപ്പോഴും നല്ല ബന്ധമാണ് പുല൪ത്തിയിരുന്നത് എന്ന് ശ്വേത അവകാശപ്പെട്ടു. സുശാന്തുമായി താൻ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ റിയ പങ്കുവെച്ചതിന് മറുപടിയായാണ് ശ്വേത ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment