പത്തനംതിട്ട ജില്ലയില്‍ ഇന്ന് ( AUGUST 10) നാലു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും, രണ്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, ഒരാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചയാളുമാണ്.
വിദേശത്തുനിന്ന് വന്നയാള്‍
1) ഷാര്‍ജയില്‍ നിന്നും എത്തിയ നിരണം സ്വദേശി (39)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
2) ലഡാക്കില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (34)
3) ഹിമാചല്‍പ്രദേശില്‍ നിന്നും എത്തിയ പരുമല സ്വദേശി (40)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചയാള്‍
4) പെരുന്തുരുത്തി സ്വദേശി (52). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
ജില്ലയില്‍ ഇതുവരെ ആകെ 1804 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 837 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര് മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 44 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1586 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 216 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 205 പേര് ജില്ലയിലും, 11 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 64 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 40 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 17 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 27 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 55 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 19 പേര് ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 225 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 10 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 4673 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1307 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1497 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 71 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7477 പേര് നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 41882, 544, 42426.
2 ട്രൂനാറ്റ് പരിശോധന 1028, 34, 1062.
3 റാപ്പിഡ് ആന്റിജന്‍ പരിശോധന 3305, 64, 3369.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 46700, 642, 47342.
832 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 21 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1041 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
Leave a Comment