പിപിഇ കിറ്റ് ധരിച്ച് ജന്മദിനാഘോഷം ; നടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു

പിപിഇ കിറ്റ് ധരിച്ച് ജന്മദിനാഘോഷം നടത്തിയ നടി പരുള്‍ ഗുലാട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ ലോകം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെയേറെ മൂല്യമുള്ള പിപിഇ കിറ്റിനെ പാര്‍ട്ടി വസ്ത്രമാക്കി ഉപയോഗിച്ചത് ആരോഗ്യമേഖലയെ അപമാനിക്കുന്നതിന് തുല്യമെന്നാണ് വിമര്‍ശനം. ഓഗസ്റ്റ് 6ന് ആയിരുന്നു പഞ്ചാബി സീരിയലുകളിലൂടെ പ്രശസ്തയായ താരത്തിന്റെ ജന്മദിനം.

ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പരുളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ രാജ്യത്തെ പല ആശുപത്രികളിലും പിപിഇ കിറ്റുകള്‍ മതിയായ എണ്ണം ഇല്ലെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ പ്രവൃത്തി അപക്വമാണെന്നു വിമര്‍ശനം ഉയരുകയായിരുന്നു.

ഫാഷന്‍ സെന്‍സ് കാണിക്കാനുള്ള ഒന്നല്ല പിപിഇ കിറ്റ്. ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് കോവിഡിനെതിരെ പോരാടുമ്പോള്‍ പരുള്‍ പിപിഇ കിറ്റിനെ പാര്‍ട്ടി വെയര്‍ ആക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ചിത്രത്തില്‍ ആരും മാസ്‌ക് ധരിച്ചിട്ടില്ല. സമൂഹമാധ്യമത്തില്‍ 8.5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് വളരെ മോശം സന്ദേശമാണ് നല്‍കുന്നതെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നു.

pathram:
Related Post
Leave a Comment