വിമാനാപകടം; മരണപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി താരങ്ങൾ

കരിപ്പൂർ വിമാനാപകടത്തില്‍ മരണപ്പെട്ടവർക്ക് അനുശോചനുമായി ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, കമൽഹാസനുമടക്കുള്ളവർ. പൈലറ്റ് ഡി.വി. സാഠെ, കോ–പൈലറ്റ് അഖിലേഷ് ഉൾപ്പടെ 19 പേരാണ് അപകടത്തിൽ മരണപ്പെട്ടത്.

പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവനും കൈയ്യിൽ പൊതിഞ്ഞ് വിമാനത്തിലേറിയവർ ഉറ്റവരെയും ഉടയവരെയും കാണാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയായിരുന്നു അപ്രതീക്ഷിതമായി അപകടം നടന്നത്. പൈലറ്റ് സാഠെയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടത്തിന്റെ ആഘാതം കുറഞ്ഞതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ദുരന്തത്തിൽ പരിക്കേറ്റവർക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തു. അപകടത്തിൽപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നുവെന്നും കോഹ്‌ലി കുറിച്ചു.

പൈലറ്റ് ദീപക് വസന്ത് സാഠെയ്ക്ക് ആദരാഞ്ജലികളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇവരിൽ സിനിമാരംഗത്തെ പ്രമുഖരുമുൾപ്പെടും.

ദീപക് വസന്ത് സാഠെയെ വ്യക്തിപരമായി പരിചയമുണ്ടെന്ന കാര്യം വ്യക്തമാക്കിയാണ് നടൻ പൃഥ്വിരാജ് രംഗത്തെത്തിയത്. മുൻപ് ഇരുവരും നടത്തിയ സംഭാഷണങ്ങൾ എന്നും ഓർമിക്കപ്പെടുമെന്നാണ് സാഠെയുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

നടന്മാരായ അല്ലു അർജുൻ, കുഞ്ചാക്കോ ബോബൻ, അസ്കർ അലി, അർജ്ജുൻ അശോകൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ആൻ്റണി വർഗ്ഗീസ്, നന്ദു ആനന്ദ്, വിനയ് ഫോർട്ട്, ധനേഷ് ആനന്ദ്, സണ്ണി വെയ്ൻ, ഷെയ്ൻ നിഗം, ഇന്ദ്രജിത്ത്, അശ്വിൻ കുമാർ, അനു മോഹൻ, നടിമാരായ ഭാവന, രജിഷ വിജയൻ, റിമ കല്ലിങ്കൽ, അനശ്വര രാജൻ, സംഗീത സംവിധായകൻ കൈലാസ് മേനോൻ, സംവിധായകരായ ആഷിഖ് അബു, മിഥുൻ മാനുവൽ, ഒമർ ലുലു, തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര നിരവധി സെലിബ്രിറ്റികളാണ് മരണപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി രംഗത്തുവന്നത്. നിരവധി താരങ്ങൾ സംഭവത്തിൽ അനുശോചനം അറിയിക്കുകയും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കൃത്യമായ സന്ദേശങ്ങൾ പങ്കുയ്ക്കുകയും ഒക്കെ ചെയ്യുന്നുമുണ്ട്.

ഒരു നിമിഷം പോലും വൈകാതെ കൊറോണയെ വകവെക്കാതെ ഓരോ ജീവിതങ്ങളെയും വാരിയെടുത്ത കൈകളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിച്ച എല്ലാ പ്രദേശവാസികൾക്കും ഉദ്യോഗസ്ഥർക്കും ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് എന്നും നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

അതേസമയം ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ

വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചു.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...