പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും സ്വര്‍ണക്കടത്ത് സംഘത്തിന് പങ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനിടെ എന്‍.ഐ.എയും ഇന്റലിജന്‍സ് ഏജന്‍സികളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്ന സംഘം മനഃപൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നോ ഇതെന്നാണു പരിശോധിക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്‍.ഐ.എയ്ക്ക് ഏകദേശ ചിത്രം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നു വിശദമായി അന്വേഷിക്കുന്നു. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെടെയുള്ളവരുമായി െകെകോര്‍ത്തത്.

ഭരണമുന്നണിയിലെ പ്രമുഖ നേതാവ് മുന്‍െകെയെടുത്താണ് സ്വപ്നയെയും സന്ദീപിനെയും റമീസിനെയും റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. സംഘത്തിന്റെ നേതൃത്വം പിന്നീട് ഇദ്ദേഹം ഏറ്റെടുത്തു.

follow us pathramonline

pathram:
Related Post
Leave a Comment