വിവാഹത്തിന് സ്വപ്‌ന ധരിച്ചിരുന്നത് 625 പവന്‍ സ്വര്‍ണം; സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്‍ സ്വാധീനമായിരുന്നുവെന്ന് എന്‍ഐഎ

കൊച്ചി : 5 കിലോഗ്രാം (625 പവന്‍) സ്വര്‍ണാഭരണങ്ങളാണു വിവാഹവേളയില്‍ സ്വപ്ന ധരിച്ചിരുന്നതെന്ന വാദവുമായി പ്രതിഭാഗം കോടതിയില്‍ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു.

അതേസമയം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയെ പരിചയം മാത്രമെങ്കിലും അദ്ദേഹത്തിന്റെ ഓഫിസില്‍ വന്‍ സ്വാധീനമായിരുന്നുവെന്ന് എന്‍ഐഎ. യുഎഇ കോണ്‍സുലേറ്റിലും നല്ല സ്വാധീനമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സ്ഥിരമായി ഉപദേശങ്ങള്‍ നല്‍കിയിരുന്ന ‘മാര്‍ഗദര്‍ശി’യാണെന്നും സ്വപ്നയുടെ മൊഴി ഉദ്ധരിച്ച് അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.

അധികാര ഇടനാഴികളിലും പൊലീസിലും സ്വപ്നയ്ക്കു വന്‍ സ്വാധീനമുണ്ടായിരുന്നതായും അതുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയതായും സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ കസ്റ്റംസും അറിയിച്ചു.<യൃ നയതന്ത്ര പാഴ്‌സല്‍ വിട്ടുകിട്ടാന്‍ സഹായം തേടി സ്വപ്ന ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ പോയെങ്കിലും അദ്ദേഹം സഹായിച്ചില്ലെന്ന് സ്വപ്നയുടെ ജാമ്യഹര്‍ജിയെ എതിര്‍ക്കവേ എന്‍ഐഎക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാര്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നു പ്രതിക്ക് അറിയാമെന്നതു ഗൗരവമുള്ള കാര്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കൂട്ടുപ്രതികളുടെ ലക്ഷ്യവും അറിയാമായിരുന്നുവെന്നാണു മൊഴികളില്‍നിന്നു വ്യക്തമാകുന്നതെന്നും വാക്കാല്‍ നിരീക്ഷിച്ചു. സ്‌പേസ് പാര്‍ക്കില്‍ ഒരു ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുമ്പോള്‍ തന്നെ സ്വപ്ന കോണ്‍സുലേറ്റില്‍ നിന്നു മാസം 1000 ഡോളര്‍ (ഏകദേശം 73,000 രൂപ) വേതനം പറ്റിയിരുന്നതായും എന്‍ഐഎ അറിയിച്ചു. follow us pathramonline

pathram:
Leave a Comment