‘യൂറോപ്പ് ട്രിപ്പിനുശേഷമാണ് സുശാന്തിന് മാറ്റങ്ങൾ തുടങ്ങിയത്’; അവിടെ സംഭവിച്ചത്‌?

നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും വാര്‍ത്തകളുമാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളും. സുശാന്ത് സിങിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നില്‍ക്കുന്നത് കാമുകി റിയ ചക്രവർത്തിയാണ്. 2019 ൽ റിയയുമൊത്തുള്ള യൂറോപ്പ് യാത്രയ്ക്കു ശേഷമായിരുന്നു സുശാന്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങിയതെന്നായിരുന്നു സുഹൃത്തുക്കളും ജോലിക്കാരും ഒരുപോലെ പറഞ്ഞിരുന്നത്. ഈ യാത്രയ്ക്കു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തിൽപോലും പ്രശ്നമുണ്ടായതായി വീട്ടുജോലിക്കാർ പറഞ്ഞത് വലിയ വാർത്തയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് റിയയും സുശാന്തും അവധി ആഘോഷിക്കുന്നതിനായി യൂറോപ്പിൽ പോകുന്നത്. അന്ന് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ അവരവരുടെ സ്വന്തം ചിത്രങ്ങൾ മാത്രമാണ് പോസ്റ്റ് ചെയ്തത്. യൂറോപ്പ് ട്രിപ്പിൽ താനെടുത്ത ചിത്രങ്ങള്‍ മുഴുവൻ രണ്ട് മാസം മുമ്പേ സുശാന്ത് നീക്കം ചെയ്ത് കളഞ്ഞിരുന്നു.

‌‌‌ഇറ്റലി, ഫ്രാൻസ് എന്നീ സ്ഥലങ്ങളും അന്ന് അവർ സന്ദർശിക്കുകയുണ്ടായി. റിയ ആദ്യമായി സുശാന്തിനൊപ്പമുളള ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും ആ ട്രിപ്പിനിടെ എടുത്ത ഒരു ഫോട്ടോയായിരുന്നു. സുശാന്തിന്റെ മൂപ്പത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

അന്ന് ആ ട്രിപ്പിൽ ഇരുവര്‍ക്കും ഇടയിൽ എന്ത് സംഭവിച്ചുവെന്നത് ഇപ്പോഴും അവ്യക്തം. എന്നാൽ ആ യാത്രയ്ക്കു ശേഷമാണ് സുശാന്തിനെ അവശനായി കാണാൻ തുടങ്ങിയതെന്ന് താരത്തിന്റെ പാചകക്കാരനായ നീരജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അലസനും ക്ഷീണിതനുമായിരുന്ന സുശാന്തിന് റിയ പിന്നീട് മരുന്നുകൾ നൽകിയിരുന്നതായും നീരജ് പറഞ്ഞു.

റിയ ചക്രവർത്തി പുറത്താക്കിയ നീരജിന്റെ മുൻ പാചകക്കാരൻ അശോകിന്റെ വാക്കുകൾ: നാല് വർഷം സുശാന്ത് സാറിനൊപ്പം ജോലി ചെയ്തു. അദ്ദേഹത്തിനു വയ്യാതായ ശേഷം റിയയായിരുന്നു കാര്യങ്ങൾ ഒക്കെ നോക്കിയിരുന്നത്. ഇതൊക്കെ തുടങ്ങുന്നത് യൂറോപ്പ് ട്രിപ്പിനു ശേഷമാണ്. ആദ്യമൊക്കെ ഞങ്ങൾ വിചാരിച്ചത് അദ്ദേഹത്തിന് ഡങ്കിപ്പനിയാണെന്നാണ്. ഇപ്പോഴാണ് അത് ഡിപ്രഷൻകൊണ്ടായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്.

pathram desk 1:
Related Post
Leave a Comment