റീപോ, റീവേഴ്‌സ് റീപോ നിരക്കില്‍ ഇത്തവണ മാറ്റമില്ല…സ്വര്‍ണ്ണവായ്പയ്ക്ക് സ്വര്‍ണ്ണവിലയുടെ 90 ശതമാനമായി ഉയര്‍ത്തി

മുംബൈ: റീപോ, റീവേഴ്‌സ് റീപോ നിരക്കില്‍ ഇത്തവണ മാറ്റമില്ല. റീപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റീവേഴ്‌സ് റീപോ നിരക്ക് 3.3% ആയി തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റീപോ നിരക്കില്‍ 1.15% കുറവു വരുത്തിയിരുന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുളള സ്വര്‍ണ്ണവായ്പയ്ക്ക് സ്വര്‍ണ്ണവിലയുടെ 75 ശതമാനം വരെ വായ്പ നല്‍കി വരുന്നത് 90 ശതമാനമായി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. 2021 മാര്‍ച്ച് 31 വരെ ഇതു തുടരും.

കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് ഒറ്റത്തവണ റീ സ്ട്രക്ചറിംഗ് അനുവദിച്ചു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികള്‍ കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മേയിലാണ് 40 ബേസിസ് പോയിന്റ് കുറച്ച് നാലു ശതമാനമാക്കിയത്

pathram:
Related Post
Leave a Comment