കുട്ടികളൊന്നും ആയില്ലേ? കിടിലന്‍ മറുപടി നല്‍കി അനുഷ്‌ക ശര്‍മ

വിവാഹം കഴിഞ്ഞാല്‍ അഭിനേത്രികളെന്നോ ജോലിക്കാരെന്നോ സാധാരണ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ കേള്‍ക്കുന്ന ചോദ്യമാണ്, കുട്ടികളൊന്നും ആയില്ലേ? പുരുഷന്മാരേക്കാള്‍ ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതും സ്ത്രീകളായിരിക്കും. ഇപ്പോഴിതാ അത്തരത്തിലൊരു ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി അനുഷ്‌ക ശര്‍മ.

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അനുഷ്‌ക ശര്‍മ ഇത്തരം ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കിയത്. ‘ചുറ്റുമുള്ള ആളുകള്‍ നിങ്ങളോട് കുട്ടികള്‍ വേണമെന്നു പറയുന്നില്ലേ’ എന്ന ചോദ്യത്തിന് ‘ഒരിക്കലുമില്ല’ എന്ന മറുപടിയാണ് താരം നല്‍കിയത്. മേമ്പൊടി കൂട്ടാനായി ‘അത്തരം ചോദ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ മാത്രമേ ഉള്ളൂ’ എന്നും അനുഷ്‌ക കുറിച്ചു.

ഇതിനു പുറമെയും നിരവധി ചോദ്യങ്ങള്‍ക്ക് അനുഷ്‌ക മറുപടി പറയുകയുണ്ടായി. വിരാടിന്റെ സഹായം തേടുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിനും രസകരമായ മറുപടിയാണ് അനുഷ്‌ക നല്‍കിയത്. കുപ്പിയുടെ മുറുകിക്കിടക്കുന്ന മൂടി തുറക്കാനും ഭാരമുള്ള കസേരകള്‍ ഉയര്‍ത്താനുമൊക്കെയാണ് താന്‍ വിരാടിന്റെ സഹായം തേടുക എന്നാണ് അനുഷ്‌ക കുറിച്ചത്.

ഇനി വിരാടിനെ ശല്യപ്പെടുത്താനുള്ള മികച്ച വഴിയെന്താണ് എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. അതിന് താന്‍ വിരാടിനെ ഏതെങ്കിലുമൊരു ?ഗെയിമില്‍ തോല്‍പ്പിച്ചാല്‍ മതിയെന്നും തോല്‍ക്കുന്നതാണ് വിരാട് ഏറ്റവും വെറുക്കുന്നതെന്നും അനുഷ്‌ക പറയുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017 ഡിസംബറിലാണ് അനുഷ്‌കയും വിരാടും വിവാഹിതരാവുന്നത്. ഇറ്റലിയിലെ ടസ്‌ക്കനിയില്‍ വച്ചു നടന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

pathram:
Related Post
Leave a Comment