കുത്തിത്തിരിപ്പ് വേണ്ട; പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചു പ്രതിപക്ഷനേതാവ് തെറ്റിദ്ധാരണ പരത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍‌. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയല്ല പൊലീസ് നിര്‍വഹിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയടക്കം കണ്ടെത്താന്‍ പൊലീസിന്റെ മികവ് ഉപയോഗിക്കാനാവും.

സംസ്ഥാനത്ത് പൊലീസ് രാജാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്തുകണ്ടിട്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. വിമര്‍ശനങ്ങളാവാം, പക്ഷേ കുത്തിത്തിരിപ്പ് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment