രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി

രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നും അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക്ഷാത്കാരമാണ്. പോരാട്ടത്തിൽ പങ്കെടുത്തവരെ നമിക്കുന്നു. അവസാനിച്ചത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പ്. ശ്രീരാമൻ ഐക്യത്തിന്റെ അടയാളമാണ്. പോരാട്ടങ്ങളിൽ പങ്കെടുത്തവരെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി.

രാമൻ ഹൃദയങ്ങളിൽ ജീവിക്കുകയാണ്. തലമുറകളുടെ പോരാട്ടം ഫലം കണ്ടു. ക്ഷേത്രം ത്യാഗത്തിന്റെ പ്രതീകമാണ്. ചരിത്രത്തിൽ ഇത് സുവർണ അധ്യായമായി മാറും.

ക്ഷേത്രം അയോധ്യയെ പുരോഗതിയിലേക്ക് നയിക്കും. രാമ ജന്മഭൂമി ഇന്ന് സ്വതന്ത്രമായി. രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. ലോകമെങ്ങുമുള്ള ഭാരതീയർക്ക് പ്രശംസ അർപ്പിക്കുന്നു. ക്ഷേത്രം ദേശീയതയുടെ അടയാളമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് ശ്രീരാമന്റെ കഥകൾ ഗുണം ചെയ്യുമെന്നും മോദി.

തലമുറകളുടെ കാത്തിരിപ്പാണ് ഇതിലൂടെ സഫലമായതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാധാനപരമായി ഏത് പ്രശ്‌നവും പരിഗണിക്കാമെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.

പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ പൂർത്തിയായി. വേദിയിൽ ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണുള്ളത്. താത്കാലിക ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി. ശ്രീരാമ വിഗ്രഹത്തെ അദ്ദേഹം സാഷ്ടാംഗം പ്രണമിച്ചു.

pathram desk 1:
Related Post
Leave a Comment