കോവിഡ് പരിശോധന കുറവ്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 20,087 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,58,960 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7595 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,28,962 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1522 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മേലില (വാര്‍ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 509 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

follow us: PATHRAM ONLINE LATES NEWS

pathram:
Related Post
Leave a Comment