സ്വർണ്ണക്കടത്ത്: മലയാളത്തിലെ പ്രശസ്തനായ ന്യൂജെന്‍ സിനിമാതാരത്തെ ചോദ്യം ചെയ്തേക്കും

സ്വർണ്ണക്കടത്ത് കേസിൽ ഉള്‍പ്പെട്ട പ്രതികളുമായി സ്വദേശത്തും വിദേശത്തും വച്ച് ബന്ധമുണ്ടായിരുന്ന മലയാളത്തിലെ പ്രശസ്തനായ ന്യൂജെന്‍ സിനിമാതാരത്തെ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് വിഭാഗങ്ങള്‍ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്ന് സൂചന.

യുവതാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും വിദേശയാത്രകളും സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ഏജന്‍സികള്‍ ശേഖരിച്ചുവരികയായിരുന്നു.

താരത്തിന്‍റെ പിതാവിന്‍റെ സാമ്പത്തിക ഇടപാടുകളും വിദേശബന്ധങ്ങളും സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. തനിക്ക് ലഭിക്കുന്ന പ്രതിഫലത്തുക യുഎഇ വഴി സ്വീകരിച്ച് ഇത് സ്വര്‍ണമായി നാട്ടിലെത്തിക്കുന്നതാണ് താരത്തിന് വിനയായത്.

അതേസമയം, കസ്റ്റംസിന്‍റെ നീക്കങ്ങളെക്കുറിച്ച് സൂചന ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ യുവതാരം മാധ്യമങ്ങള്‍ക്ക് വന്‍തുക നല്‍കി പിആര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്.

ഏതെങ്കിലും ദേശീയ ഏജന്‍സികള്‍ ചോദ്യം ചെയ്താലുണ്ടാകുന്ന മാനക്കേട് ഒഴിവാക്കാനായി ജീവകാരുണ്യ പരിപാടികൾ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

ഇത്തരം ഒരു പരിപാടിയിൽ പങ്കെടുത്ത പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവിനെതിരെ ആ പാർട്ടി വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. പാർട്ടിയുടെ നടപടിയുണ്ടാകും എന്ന മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടി.

അതിനിടെ സ്വര്‍ണക്കടത്തു കേസില്‍ ഇന്ന് 2 പ്രതികളെക്കുടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment