മുതിര്‍ന്ന സിപിഎം നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പോളീറ്റ് ബ്യൂറോ അംഗവുമായി മുഹമ്മദ് സലീമിന് കൊവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്ത ഈസ്റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തിന് കടുത്ത പനിയും ശ്വാസതടസവും വയറുവേദനയും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ലോക്‌സഭാംഗമാണ് മുഹമ്മദ് സലിം.

നേരത്തെ, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ശ്യാമല്‍ ചക്രബര്‍ത്തിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

pathram desk 2:
Related Post
Leave a Comment