കോവിഡിനിടെ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ; ‘ലവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിൻ്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിലെ അഭിനേതാക്കളായ രജീഷ് വിജയനും ഷൈൻ ടോം ചാക്കോയും നിർമ്മാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും പൊസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

ജൂൺ 22നാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജൂലായ് 15ന് ചിത്രീകരണം പൂർത്തിയായി. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്.

ചിത്രത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയെങ്കിലും മഹേഷ് നാരായണൻ, ആഷിഖ് അബു, ഹർഷദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ചിത്രത്തിനു പിന്തുണ അർപ്പിച്ചിരുന്നു. പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് മയപ്പെടുത്തിയിരുന്നു.
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർക്കൊപ്പം സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻ്റണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടും. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ.

pathram desk 2:
Related Post
Leave a Comment