സുശാന്തിന്‌ ബൈപോളാര്‍ അസുഖമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന് ബൈപോളാര്‍ അസുഖമുണ്ടായിരുന്നുവെന്ന് മുംബൈ പോലീസ്. അദ്ദേഹം അസുഖത്തിന് ചികിത്സയിലായിരുന്നുവെന്നും മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് വ്യക്തമാക്കി. പോലീസ് അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സുശാന്തിന് ബൈപോളാര്‍ അസുഖമുണ്ടായിരുന്നതായാണ് മനസ്സിലാക്കുന്നത്. അദ്ദേഹം അതിന്‍െ്‌റ ചികിത്സയിലായിരുന്നു. മരുന്നും കഴിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍െ്‌റ മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 56 പേരുടെ മൊഴിയെടുത്തു. എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മുംബൈ പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളും പോലീസ് പുറത്തുവിട്ടു. സ്വന്തം പേര്, തന്‍െ്‌റ മരണത്തിന് ഒരാഴ്ച മുമ്പ് മരിച്ച മുന്‍ മാനേജറുടെ അസുഖത്തിന്‍െ്‌റ വിവരങ്ങള്‍ തുടങ്ങിയവയാണ് താരം തിരഞ്ഞത്.

കലിന ഫോറന്‍സിക് ലാബില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്‍െ്‌റയും ലാപ്പടോപ്പിന്‍െ്‌റയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

pathram:
Related Post
Leave a Comment