സ്വപ്ന സുരേഷിന്റെ 32 പേജുള്ള മൊഴി പകര്‍പ്പ് കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചു. കസ്റ്റംസിന് സ്വപ്ന നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ചത്.

ആകെ 32 പേജുകളുള്ളതാണ് മൊഴിപകര്‍പ്പ്. പിന്നീട് മൊഴി മാറ്റിപ്പറയാതിരിക്കാനായാണ് സ്വപ്ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് കസ്റ്റംസ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സ്വപ്നയുടെ മൊഴി പകര്‍പ്പ് മാത്രമാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ. സംഘമാണ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. എന്‍.ഐ.എയുടെ കസ്റ്റഡിയിലായിരുന്ന ഇരുവരെയും ദിവസങ്ങള്‍ക്ക് മുമ്പാണ് കസ്റ്റംസ് സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഈ ദിവസങ്ങളില്‍ കസ്റ്റംസ് സംഘം ഇരുവരെയും വിശദമായി ചോദ്യംചെയ്തിരുന്നു

pathram:
Related Post
Leave a Comment