സ്വര്‍ണക്കടത്ത്: അഭിഭാഷകനെ മാറ്റി ഇഡി; പിന്നിൽ രാഷ്ട്രീയമെന്ന് ആരോപണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഹാജരായിരുന്ന അഭിഭാഷകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാറ്റി. എന്‍ഫോഴ്സ്മെന്റിന് വേണ്ടി ഇതുവരെ ഹാജരായിരുന്ന അഡ്വക്കറ്റ് ഷൈജന്‍ സി.ജോര്‍ജിനെ മാറ്റി അഡ്വക്കറ്റ് ടി.എ.ഉണ്ണികൃഷ്ണനു ചുമതല നല്‍കി.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച സെഷന്‍സ് കോടതിയില്‍ ടി.എ. ഉണ്ണികൃഷ്ണന്‍ ഹാജരാകും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനെ ചൊല്ലി എന്‍ഫോഴ്സ്മെന്റും അഭിഭാഷകനുമായി തര്‍ക്കമുണ്ടായിരുന്നു. തന്നെ മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി ഷൈജന്‍ ആരോപിച്ചു. ഉണ്ണികൃഷ്ണന്‍ ബിജെപി അനുഭാവിയാണെന്നും ഷൈജന്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment