ആലപ്പുഴ സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു; രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്ന്

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ കാരിച്ചാൽ സ്വദേശിനി രാജം എസ് പിള്ള (74)യാണ് മരിച്ചത്. അർബുദ ചികിത്സക്കിടെ ആശുപത്രിയിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി സ്തനാർബുദത്തിന് ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതിനിടയിലാണ് ജൂലായ് 17-ന് ഇവർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

രാജം എസ്.പിള്ളയുടെ സമ്പർക്ക പട്ടികയിലുണ്ടായ നാല് പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മരിക്കുന്ന മൂന്നാമത്തെ ആളാണിത്. കോഴിക്കോടും കാസർകോടും രാവിലെ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment