കോട്ടയം ജില്ലയിൽ 70 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 64 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം: ജില്ലയില്‍ 70 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജനും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ മൂന്നു പേര്‍ വീതവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 14 പേരും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒന്‍പതു പേരും കോട്ടയം, വൈക്കം മുനിസിപ്പാലിറ്റികള്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഏഴു പേര്‍ വീതവും കോവിഡ് ബാധിതരായി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഉള്‍പ്പെടെ 40 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

നിലവില്‍ കോട്ടയം ജില്ലക്കാരായ 587 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 1311 പേര്‍ക്ക് പേര്‍ക്ക് രോഗം ബാധിച്ചു. 723 പേര്‍ രോഗമുക്തരായി.

ഇന്ന് (ഓഗസ്റ്റ് 2) ആകെ 362 പരിശോധനാ ഫലങ്ങളാണ് വന്നത്. പുതിയതായി 28 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തു. 1082 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

പുതിയതായി 278 പേര്‍ കൂടി ക്വാറന്റനിയില്‍ പ്രവേശിച്ചു. ഇതില്‍ വിദേശത്തുനിന്ന് വന്ന 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 176 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 27 പേരും ഉള്‍പ്പെടുന്നു.

രോഗം സ്ഥിരീകരിച്ചവര്‍
=======

ആരോഗ്യ പ്രവര്‍ത്തക
========

1. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജന്‍(23)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=======

2.അതിരമ്പുഴ സ്വദേശി(21)

3.അതിരമ്പുഴ സ്വദേശിനി(27)

4.അതിരമ്പുഴയിലെ ഹോട്ടല്‍ ജീവനക്കാരനായ അതിരമ്പുഴ സ്വദേശി(34)

5.അതിരമ്പുഴയിലെ ഹോട്ടല്‍ ജീവനക്കാരനായ ആലുവ സ്വദേശി(63)

6.അതിരമ്പുഴ സ്വദേശിനി(34)

7.ഏറ്റുമാനൂരിലെ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അതിരമ്പുഴ സ്വദേശി(41)

8.ഓട്ടോ ഡ്രൈവറായ അതിരമ്പുഴ സ്വദേശി(65)

9.അതിരമ്പുഴ സ്വദേശി(59)

10.ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അതിരമ്പുഴ സ്വദേശി(58)

11.അതിരമ്പുഴ സ്വദേശി(55)

12.അതിരമ്പുഴയിലെ ഓട്ടോ ഡ്രൈവറായ അതിരമ്പുഴ സ്വദേശിനി(58)

13.അതിരമ്പുഴ സ്വദേശി(54)

14.അതിരമ്പുഴ മാന്നാനം സ്വദേശി(25)

15.അതിരമ്പുഴ മാന്നാനം സ്വദേശി(48)

16.കോട്ടയം വേളൂര്‍ സ്വദേശി(15)

17.കോട്ടയം വേളൂര്‍ സ്വദേശി(18)

18.കോട്ടയം വേളൂര്‍ സ്വദേശി(69)

19.കോട്ടയം സ്വദേശി(32)

20.കോട്ടയം സ്വദേശി(41)

21.കോട്ടയം സ്വദേശി(55)

22.നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുടെ മകള്‍(21)

23.നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുടെ മകള്‍(18)

24.അതിരമ്പുഴയില്‍ ഹോട്ടല്‍ നടത്തുന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശി(66)

25.രോഗം സ്ഥീരീകരിച്ച നീണ്ടൂര്‍ കൈപ്പുഴ സ്വദേശിയുടെ ഭാര്യ (62)

26.ഏറ്റുമാനൂരില്‍ ഹോട്ടല്‍ നടത്തുന്ന ഏറ്റുമാനൂര്‍ സ്വദേശി(38)

27.രോഗം സ്ഥിരീകരിച്ച ഹോട്ടലുടമയുടെ മാതാവ്(72)

28.ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഏറ്റുമാനൂര്‍ സ്വദേശി(50)

29.അതിരമ്പുഴയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഏറ്റുമാനൂര്‍ സ്വദേശി(50)

30.ഏറ്റുമാനൂരിലെ ഹോട്ടല്‍ ജീവനക്കാരായ ഏറ്റുമാനൂര്‍ സ്വദേശി(22)

31.ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന തവളക്കുഴി സ്വദേശി(52)

32.ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവറായ ഏറ്റുമാനൂര്‍ സ്വദേശി(48)

33.ഏറ്റുമാനൂര്‍ സ്വദേശിനി(35)

34.രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ മകന്‍(7)

35.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന

പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(65)

36.രോഗം സ്ഥിരീകരിച്ച കുഴിമറ്റം സ്വദേശിനിയുടെ ബന്ധുവായ കുഴിമറ്റം സ്വദേശിനി(51)

37.രോഗം സ്ഥിരീകരിച്ച കുഴിമറ്റം സ്വദേശിനികളുടെ ബന്ധുവായ ആണ്‍കുട്ടി(6)

38.രോഗം സ്ഥിരീകരിച്ച കുഴിമറ്റം സ്വദേശിനികളുടെ ബന്ധുവായ പെണ്‍കുട്ടി(2)

39.പനച്ചിക്കാട് സ്വദേശി(79)

40.പനച്ചിക്കാട് സ്വദേശിനി(71)

41.പനച്ചിക്കാട് സ്വദേശിനി(27)

42.ജൂലൈ 21ന് രോഗം സ്ഥിരീകരിച്ച വൈക്കം മാര്‍ക്കറ്റിലെ തൊഴിലാളിയായ വൈക്കം പോളശ്ശേരി സ്വദേശിയുടെ പിതാവ്(70)

43.രോഗം സ്ഥിരീകരിച്ച വൈക്കം പോളശേരി സ്വദേശിയുടെ ഭാര്യ(50)

44.രോഗം സ്ഥിരീകരിച്ച വൈക്കം പോളശേരി സ്വദേശിയുടെ മകന്‍(35)

45.രോഗം സ്ഥിരീകരിച്ച വൈക്കം പോളശേരി സ്വദേശിയുടെ മകന്‍(29)

46.രോഗം സ്ഥിരീകരിച്ച വൈക്കം പോളശേരി സ്വദേശിയുടെ മകന്‍റെ മകന്‍(8)

47.രോഗം സ്ഥിരീകരിച്ച വൈക്കം പോളശേരി സ്വദേശിയുടെ മരുമകള്‍(34)

48.വൈക്കം സ്വദേശിനി(31)

49.കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ അയ്മനം സ്വദേശിനി(52)

50.കുമരകം സ്വദേശി(78)

51.തിരുവാര്‍പ്പ് സ്വദേശി(43)

52.കുറിച്ചി സ്വദേശി(28)

53.കുറിച്ചി സ്വദേശി(67)

54.കുറിച്ചി സ്വദേശിനി(55)

55.ചങ്ങനാശേരി സ്വദേശിനി(65)

56.കാണക്കാരി സ്വദേശി(50)

57.കാണക്കാരി സ്വദേശിനി(80)

58.കാണക്കാരി സ്വദേശിനി(16)

59.കാണക്കാരി സ്വദേശിനി(20)

60.ഞീഴൂര്‍ സ്വദേശി(52)

61.ഉദയനാപുരം സ്വദേശിനി(49)

62.ഉദയനാപുരം സ്വദേശിനി(45)

63.ഉദയനാപുരം സ്വദേശിയായ ആണ്‍കുട്ടി(11)

64.പത്തനംതിട്ട കവിയൂര്‍ സ്വദേശിനി(24)

വിദേശത്തുനിന്ന് വന്നവര്‍
========
65.സൗദി അറേബ്യയില്‍നിന്നും ജൂലൈ 23ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ടിവിപുരം സ്വദേശി(39)

66.ഖത്തറില്‍നിന്നും ജൂലൈ 28ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ അമലഗിരി സ്വദേശി(34)

67.ഖത്തറില്‍നിന്ന് ജൂലൈ 21 എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(51)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
=======================
68.ഹൈദരാബാദില്‍നിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കോട്ടയം പാക്കില്‍ സ്വദേശിനി(25 )

69.കൊല്‍ക്കത്തയില്‍നിന്ന് ജൂലൈ 16ന് എത്തി കോട്ടയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി(23)

70.കൊല്‍ക്കത്തയില്‍നിന്ന് ജൂലൈ 16ന് എത്തി കോട്ടയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി(24)

pathram desk 1:
Related Post
Leave a Comment