രണ്ട് മണിക്കൂര്‍ വെറുതെയിരുന്നു സോഷ്യല്‍ മീഡിയകളില്‍ വൈറലായി വിഡിയോ

രണ്ട് മണിക്കൂര്‍ വെറുതെയിരുന്നു സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് ഒരു യുവാവ്. 19 ലക്ഷത്തില്‍ അധികം പേരാണ് യുവാവ് വെറുതെയിരിക്കുന്ന വീഡിയോ കണ്ടത്. ഇന്തോനേഷ്യന്‍ യുട്യൂബര്‍ മുഹമ്മദ് ദിദിത് ആണ് വ്യത്യസ്ത വിഡിയോയിലൂടെ വൈറലാവുന്നത്. വെറുതേ ക്യാമറയിലേക്ക് തുറിച്ച് നോക്കിയിരുന്നാണ് ഇയാള്‍ വൈറലാകുന്നത്.

10 മിനിറ്റ് ചെയ്യാം എന്നു കരുതിയാണ് റെക്കോര്‍ഡ് തുടങ്ങിയതെന്നും എന്നാല്‍ അങ്ങനെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടതോടെ 2 മണിക്കൂര്‍ 20 മിനിറ്റ് വരെ വിഡിയോ നീണ്ടു പോവുകയായിരുന്നു എന്നു ദിദിത് പറയുന്നു. മാതാപിതാക്കള്‍ വിളിച്ചപ്പോഴാണ് വിഡിയോ അവസാനിപ്പിച്ചത്. വിഡിയോ കാണാം.

pathram:
Related Post
Leave a Comment