യുഎസില്‍ ഓരോ മിനിറ്റിലും ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നു

കൊറോണ അതിഭീകരമായി ബാധിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഏറ്റവും പുതിയ കണക്കനുസരിച്ച് യു.എസില്‍ ഓരോ മിനിട്ടിലും ഒരു കോവിഡ് മരണം ഉണ്ടാകുന്നുണ്ട്. ഒന്നര ലക്ഷത്തിലേറെ പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. അരിസോണ, കലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം കൂടുതലായുള്ളത്. കൂടുതല്‍ മരണം ടെക്‌സസിലാണ്.

യുഎസില്‍ വെള്ളിയാഴ്ച മാത്രം 1,453 മരണം റിപ്പോര്‍ട്ട് ചെയ്തു. യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളിലും അവസ്ഥ മറിച്ചല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് പിടിമുറുക്കുകയാണ്. ബ്രസീലില്‍ ഒറ്റദിവസം 52,383 പോസിറ്റീവ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 1191 മരണവും. ഇറ്റലി, വിയറ്റനാം, ഫ്രാന്‍സ്, ജര്‍മ്മനി, എന്നിവിടങ്ങളിലും സ്ഥിതി മറിച്ചല്ല.

റഷ്യയില്‍ പുതുതായി 5,462 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ കോവിഡിനെതിരായ വാക്‌സിന്റെ പരീക്ഷണം പൂര്‍ത്തിയായി. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ചൈനയില്‍ പുതുതായി 45 പോസിറ്റീവ് കേസുകളാണുള്ളത്. തൊട്ടുമുന്‍പത്തെ ദിവസം ഇത് 127 ആയിരുന്നു. രോഗലക്ഷണമില്ലാത്ത കേസുകള്‍ ഇവിടെ പെരുകുന്നത് വീണ്ടും ആശങ്കയുണര്‍ത്തുന്നുണ്ട്.

follow us :PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment