ഗുരുതര അനാസ്ഥ; ചികിത്സ വേണ്ടെന്ന് പറഞ്ഞ്‌ മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ചയച്ചു; കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു

കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു. ആലുവ കടുങ്ങല്ലൂര്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകന്‍ പ്രിഥിരാജ് ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആക്ഷേപം.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് നാണയം വിഴുങ്ങിയത്. ആലുവ സർക്കാർ ആശുപത്രിയിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്കയച്ചു.

പഴവും ചോറും നൽകിയാൽ വയറിളകി നാണയം പുറത്ത് വരുമെന്ന് പറഞ്ഞതിനാൽ തിരികെ വീട്ടിലേക്ക് കൊണ്ടു പോന്നു. ഇന്നലെ രാത്രി കുട്ടിയുടെ സ്ഥിതി മോശമായി. ആലുവ ജില്ലാ ആശുപത്രിയിലെത്തും മുമ്പെ മരിച്ചു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനക്കെടുത്തു.

വിവാദമായതിനാൽ പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം അറിയാൻ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

follow us: PATHRAM ONLINE LATEST NEWS

pathram desk 2:
Related Post
Leave a Comment