മുഴുവന്‍ സമയവും മൊബൈലില്‍; വഴക്കുപറഞ്ഞ അമ്മയെ മകന്‍ കുത്തിക്കൊന്നു; കൊലപാതകം പൊലീസില്‍ അറിയിക്കാതെ ബന്ധുക്കള്‍

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വഴക്ക് പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി. കർണാടക മാണ്ഡ്യ സ്വദേശി ശ്രീലക്ഷ്മി(45)യാണ് മകന്റെ കൊലക്കത്തിക്കിരയായത്. സംഭവത്തിൽ മകൻ മനുശർമ(21)യെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. മനു സദാസമയവും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നതിനെ അമ്മ പലതവണ വഴക്ക് പറഞ്ഞിരുന്നു. മൊബൈൽ ഉപയോഗം കാരണം മകൻ പഠിത്തത്തിൽ പിറകോട്ട് പോയെന്നും പരാതി ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും പതിവ് പോലെ മൊബൈൽ ഉപയോഗത്തെചൊല്ലി ഇരുവരും വഴക്കിട്ടു. ഇതിനിടെയാണ് പ്രകോപിതനായ മകൻ അമ്മയെ ആക്രമിച്ചത്.

മൂർച്ചയേറിയ ആയുധം കൊണ്ടാണ് ആദ്യം പരിക്കേൽപ്പിച്ചത്. പിന്നാലെ കത്തി കൊണ്ട് കഴുത്തിൽ കുത്തി. ശ്രീലക്ഷ്മി തൽക്ഷണം മരിച്ചു. എന്നാൽ സംഭവമറിഞ്ഞെത്തിയ ബന്ധുക്കൾ വിവരം പോലീസിൽ അറിയിച്ചില്ല. കൊലപാതകം മറച്ചുവെച്ച ബന്ധുക്കൾ ശ്രീലക്ഷ്മി ജീവനൊടുക്കിയെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ചോദ്യംചെയ്തതോടെ മകൻ കുറ്റംസമ്മതിച്ചു.

Similar Articles

Comments

Advertisment

Most Popular

അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍, മോദിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന്...

ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് ട്രംപ് ; ആപ്പിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വാഷിങ്ടന്‍ : യുഎസിലെ ജനപ്രിയ ആപ്പായ ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടിക് ടോക്കിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ട്രംപ് 90...

സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീര്‍ത്തിച്ചത്. We have set...