റീനു മാത്യൂസിന്റെ പ്രായം എത്ര? 52 രണ്ട് എന്ന് ഗൂഗിള്‍..മറുപടിയുമായി താരം

സിനിമാ താരങ്ങളുടെ, പ്രായം ഗൂഗിളില്‍ തെരയുന്നത് പലര്‍ക്കും ഒരു ഹോബിയാണ്… ഇപ്പോഴിതാ ഇത്തരത്തില്‍ നടി റീനു മാത്യൂസിന്റെ പ്രായം ചോദിക്കുമ്പോള്‍ ഗൂഗിള്‍ നല്‍കുന്ന ഉത്തരം 50 എന്നാണ്.

എന്തും സംശയവും നിമിഷനേരം കൊണ്ടു തീര്‍ക്കുന്ന ‘ഗൂഗിള്‍’ ആണ് റീനു മാത്യൂസിന് പ്രായം ഇത്രയും കാണിക്കുന്നത്. റീനു മാത്യൂസ് ഇനി ഫീമെയില്‍ മമ്മൂട്ടി ആണോ എന്ന രസകരമായ മീമുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ താരസുന്ദരിയുടെ മറുപടി പുഞ്ചിരി മാത്രം. ‘രണ്ടു വര്‍ഷമായി ഗൂഗിള്‍ ജി 52 ല്‍ സ്റ്റക്ക് ആണ്,’ എന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനുവിന്റെ മറുപടി.

താരത്തിന്റെ പേര് ഗൂഗിളില്‍ തിരയുമ്പോഴാണ് രസകരമായ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വിക്കിപീഡിയ പേജില്‍ വയസ് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഗൂഗിള്‍ ചെയ്യുമ്പോള്‍ വരുന്ന വിവരങ്ങളില്‍ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം താരത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റായി ആരാധകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗൂഗിള്‍ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം അതിനും ഒരുപാട് താഴെയാണ് എന്നും വ്യക്തമാക്കി. എന്നാല്‍, കൃത്യമായ പ്രായം വെളിപ്പെടുത്തിയതുമില്ല.

pathram:
Related Post
Leave a Comment