സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ന്യൂഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈകുന്നേരം ഏഴുമണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, സോണിയ ഗാന്ധി പതിവ് പരിശോധനകൾക്കാണ് എത്തിയതെന്ന് ആശുപത്രി ചെയർമാൻ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് രാജ്യസഭാംഗങ്ങളുടെ യോഗം വ്യാഴാഴ്ച ചേർന്നിരുന്നു.

pathram:
Related Post
Leave a Comment