തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ്; സിഐയും എസ്‌ഐയും നിരീക്ഷണത്തിൽ

തിരുവനന്തപുരം: ജില്ലയിൽ ഇൽ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. റൂറൽ പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇതേ തുടർന്ന് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തിൽ പോയി.

മുൻപ് മാല മേഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്റ്റേഷനിലെ 13 ഓളം പൊലീസുകാർ നിരീക്ഷണത്തിൽ പോയിരുന്നു. ഇവരിൽ നടത്തിയ ആന്റീജൻ പരിശോധനയിലാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ജനറൽ ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു.

pathram desk 1:
Related Post
Leave a Comment