കുട്ടികള്‍ക്ക് കൊറോണ നെഗറ്റീവ് ഫലം ആവശ്യമില്ല; ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

അതനുസരിച്ച് ജുലൈ 26 വരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിപേര്‍ യുഎഇയില്‍ തിരിച്ചെത്തിയിരുന്നു. ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. ഐ.സി.എ., ജി.ഡി.ആര്‍.എഫ്.എ. അനുമതി ഉള്ള താമസവിസക്കാര്‍ക്ക് മാത്രമാണ് യുഎഇയില്‍ ഇപ്പോള്‍ തിരിച്ചെത്താന്‍ കഴിയുക.

കാലാവധി കഴിഞ്ഞ അനുമതിയുമായി യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ റദ്ദാക്കാനാകില്ല. യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് 19 പിസിആര്‍ പരിശോധനാഫലം കരുതണം.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെത്താന്‍ കൊവിഡ് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് 1 മുതല്‍ ദുബായിലും കുട്ടികള്‍ക്ക് കൊറോണ നെഗറ്റീവ് ഫലം ആവശ്യമില്ല.

pathram:
Related Post
Leave a Comment