രോഗികള്‍ വര്‍ധിക്കുന്നത് താങ്ങാന്‍ കഴിയില്ല; ഇനി വരുന്നത് വന്‍യുദ്ധമാണെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡിനെതിരെ എല്ലാ ശക്തികളും ചേര്‍ന്നു പോരാടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇനി വരുന്നത് വന്‍യുദ്ധമാണ്. മൂന്നാംഘട്ടത്തിലും കേരളം വീണില്ലെന്നും മന്ത്രി പറഞ്ഞു.

ഹോമിയോ, ആയുര്‍വേദം പ്രതിരോധമരുന്ന് കഴിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധമരുന്നുകള്‍ നന്നായി വിതരണം ചെയ്യാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ഇതിനായി കൂടുതല്‍ ക്ലിനിക്കുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ശൈലജ. രോഗികള്‍ വര്‍ധിക്കുന്നത് കേരളത്തിന്‍റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു..

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment