കോവിഡ് ബാധിച്ച് അമ്മ മരിച്ചു; മകന്‍ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ലാതൂരില്‍ കോവിഡ് രോഗി മരിച്ചതിന്റെ പേരില്‍ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു. അറുപതുകാരിയായ സ്ത്രീയാണ് മരിച്ചത്. ഇതേതുടര്‍ന്ന് ഇവരുടെ മകന്‍് ചികിത്സിച്ച ഡോക്ടറെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു്. ലാത്തൂരിലെ ആല്‍ഫ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെയാണ് സംഭവം.

മരിച്ച സ്ത്രീക്ക് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. സ്ത്രീയുടെ ആരോഗ്യനിലയെപ്പറ്റി ഡോക്ടര്‍ ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്ത്രീയുടെ മരണശേഷം യുവാവും ബന്ധുക്കളും ഡോക്ടറോട് തര്‍ക്കിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോ ദിനേഷ് വര്‍മ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്.

ദിനേഷ് വര്‍മയുടെ നെഞ്ചിലും കഴുത്തിലും കൈയിലുമാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ നിലവില്‍ ചികിത്സയിലാണ്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

folow us pathramonline

pathram:
Related Post
Leave a Comment