രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
52,123 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 775 പേര്‍ മരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയര്‍ന്നു.
5,28,242 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 34,968 പേര്‍ മരിച്ചു. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് പുതിയ കോവിഡ് 19 കേസുകള്‍ 45,000ത്തിനുമുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വര്‍ധിക്കുന്നുണ്ടെന്നുളളതാണ് ആശ്വാസകരം. ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.
10,20,582 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.43 ശതമാനവും കോവിഡ് 19 പോസിറ്റീവ് നിരക്ക് 11.67 ശതമാനവുമാണ്.
KEY WORDS: Single-day spike of 52,123 positive cases & 775 deaths in India
Leave a Comment