കോവിഡ് രോഗവ്യാപനം; സാനിറ്റൈസറുകള്‍ നിര്‍ബദ്ധം എസി പ്രവര്‍ത്തിപ്പിക്കരുത് എ.ടിഎമ്മുകള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡം നല്‍കി സര്‍ക്കാര്‍

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എ.ടി.എം സെന്ററുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കാര്‍. സാനിറ്റൈസറുകള്‍ എല്ലാ എ.ടി.എം സെന്ററുകളിലും നിര്‍ബദ്ധമായും വയ്ക്കണം. കൂടാതെ, എസി പ്രവര്‍ത്തിപ്പിക്കരുത് എന്നും നിര്‍ദേശമുണ്ട്.

മാസ്‌ക്ക് ധരിക്കണം, കൗണ്ടറിന് പുറത്ത് ക്യത്യമായ സാമൂഹിക അകലം പാലിക്കണം, ഒരു സമയം ഒരാള്‍ മാത്രമെ കൗണ്ടറില്‍ ഉണ്ടാകാവു എന്നിവയാണ് നിര്‍ദേശങ്ങള്‍. എ.ടി.എമ്മിനുള്ളില്‍ തുമ്മുകയോ ചുമ്മയ്ക്കുകയോ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും തൂവാല ഉപയോഗിക്കണം. എ.ടി.എമ്മിനുള്ളിലെ ബോക്‌സില്‍ മാസ്‌ക്കോ ടിഷ്യൂ പേപ്പറോ നിക്ഷേപിക്കാന്‍ അനുവദിക്കരുതെന്നും മാനദണ്ഡത്തില്‍ പറയുന്നു.

ഉപഭോക്താക്കളെ കൂടുതലായി ഡിജിറ്റല്‍ ഇടപാടുകളിലെക്ക് ആകര്‍ഷിക്കാനും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

folow us pathramonline

pathram:
Leave a Comment