ആശ്വാസ നിമിഷം; 105 വയസുകാരിയായ മുത്തശ്ശി കോവിഡ് രോഗമുക്തി നേടി

ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയായ കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന് ആശ്വാസം. 105 വയസുകാരിയായ മുത്തശ്ശി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് രോഗമുക്തി നേടിയത്.

ഈ മാസം ഏഴിനാണ് രോഗം സ്ഥിരീകരിച്ച് ഇവർ ആശുപത്രിയിൽ എത്തിയത്. പനിയും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെ ചികിത്സിക്കാൻ പ്രത്യേകസംഘത്തെ തന്നെ നിയോഗിച്ചിരുന്നു.

എല്ലാ ദിവസവും ഇവരുടെ ആരോഗ്യനില മെഡിക്കൽ ബോർഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തുകയായിരുന്നു. 105 വയസിലും അസാമാന്യ മനോബലം കാണിച്ചിരുന്ന ഇവർ അതിജീവനത്തിന്റെ വലിയ പാഠമാണ് നൽകുന്നത്.

പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വാർത്താക്കുറിപ്പിലാണ് രോഗമുക്തി നേടിയ കാര്യം അറിയിച്ചത്.

pathram:
Related Post
Leave a Comment