ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. അണ്‍ലോക്ക് 3.0 യുടെ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. ഓഗസ്റ്റ് 31 വരെ സ്‌കൂളുകള്‍ തുറക്കില്ല. സംസ്ഥാനങ്ങളാണ് ഇനി അതത് പ്രദേശത്തെ സ്ഥിതികള്‍ക്ക് അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. മെട്രോ അടക്കമുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. സിനിമാ തിയറ്ററുകളും പാര്‍ക്കുകളും ബാറുകളും അടഞ്ഞുതന്നെ കിടക്കും.
പൊതു ഇടങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. റാലികള്‍ അടക്കമുള്ളവയ്ക്ക് അനുവാദമുണ്ടാകില്ല. ചില ഇളവുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പാര്‍ക്കുകളും സ്വിമ്മിംഗ് പൂളുകളും തുറക്കില്ല. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രം നടത്താം. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം.
ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ പാടില്ല. ഓഗസ്റ്റ് 31 ന് ശേഷമായിരിക്കും മറ്റ് തീരുമാനങ്ങളുണ്ടാവുക. ജിമ്മുകള്‍ക്ക് ഓഗസ്റ്റ് അഞ്ചുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങാം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല. വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.
Leave a Comment