അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ജീവന്‍ നൂതനമായ എക്മോ മെഡിക്കല്‍ സംവിധാനത്തിലൂടെ രക്ഷിച്ച് കിംസ് ഹെല്‍ത്ത്

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച ആന്ധ്ര സ്വദേശിയായ യുവതിയെ എക്‌മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി.

തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാഖപട്ടണം സ്വദേശിയായ ഇരുപത്തേഴുകാരി ഗര്‍ഭസംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുു. അമിതരക്തസ്രാവത്തെത്തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ യുവതിയെ കിംസ്‌ഹെല്‍ത്തിലെത്തിക്കുകയായിരുന്നു.

യുവതിയുടെ ഗര്‍ഭപാത്രത്തിനു ഗുരുതരമായ തകരാര്‍ കണ്ടെത്തിയതിനെത്തുടർന്ന് ഡോ. ഗിരിജാ ഗുരുദാസിൻ്റെ നേതൃത്വത്തിലുള്ള ഗൈനക്കോളജിസ്റ്റുകളുടെ സംഘം അടിയന്തര ശസ്ത്രക്രിയയിലൂടെ ഈ തകരാര്‍ പരിഹരിച്ചു. എന്നാലും രക്തസമ്മര്‍ദ്ദം അതിവേഗം താഴുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാകുകയും ചെയ്തു. ഹൃദയപേശികള്‍ ദുര്‍ബലമാകു സ്‌ട്രെസ് കാര്‍ഡിയോ മയോപ്പതിയിലേയ്ക്ക് നീങ്ങിയ രോഗിയ്ക്ക് ഹൃദയാഘാത സാധ്യത ഏറുകയായിരുന്നു. ശക്തമായ മരുന്നുകളോടു പോലും പ്രതികരിക്കാതിരു യുവതിയുടെ വൃക്കകളടക്കമുള്ള ആന്തരികായവങ്ങളുടെ പ്രവര്‍ത്തനം വളരെ കുറയുകയും ചെയ്തു.

ഇതിനെത്തുടർന്ന് എക്‌മോ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ നെഞ്ച് തുറന്ന് എക്‌മോ മെഷീനുമായി ഹൃദയത്തിന്റെ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. തുടർന്ന് ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം എക്‌മോ മെഷീനിലൂടെയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ യുവതിയുടെ നിലയില്‍ പുരോഗതിയുണ്ടാവുകയും തുടർന്ന് അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ട് നെഞ്ച് അടച്ച് എക്‌മോ മെഷീന്‍ കൈകളിലും കാലുകളിലുമായി ഘടിപ്പിക്കുകയും ചെയ്തു. ആറാം ദിനം രോഗിയെ എക്‌മോയില്‍നിന്ന് മാറ്റുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്തു.

ഇതിനോടകം തന്നെ അന്‍പതിലേറെ എക്‌മോ ചെയ്‌തിട്ടുള്ള കിംസ്‌ഹെല്‍ത്ത് ഈ നേട്ടം കൈവരിച്ചിട്ടുള്ള കേരളത്തിലെ ഏക ആശുപത്രിയാണ്. എക്‌മോയിലെ അന്താരാഷ്ട്ര നിലവാരമായ 70 ശതമാനം വിജയം കിംസ്‌ഹെല്‍ത്തിനുണ്ട്. ജീവന്‍ അപകടത്തിലായ അനവധി രോഗികള്‍ക്കാണ് കിംസ്‌ഹെല്‍ത്തില്‍ എക്‌മോയിലൂടെ ജീവിതത്തിലേയ്ക്ക് തിരികെ എത്താന്‍ സാധിച്ചിട്ടുള്ളത്. പാമ്പുകടിയേറ്റ കുട്ടി, ആത്മഹത്യയ്ക്കു ശ്രമിച്ച വ്യക്തി, ഒഴുക്കില്‍പെട്ട് മൃതപ്രായനായ ആള്‍ എന്നിവർ ഇതില്‍ പെടും.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ജീവന്‍ നിലനിര്‍ത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക്‌മോ ഉപയോഗിക്കേണ്ടിവരുന്നതെന്ന് കിംസ്‌ഹെല്‍ത്ത് കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി സീനിയര്‍ കസള്‍ട്ടന്റും വകുപ്പുമേധാവിയുമായ ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു. ശരീരത്തിനു പുറത്ത് ഹൃദയത്തിനും ശ്വാസകാശത്തിനും പ്രവര്‍ത്തിക്കാനുള്ള സഹായം നല്‍കുന്ന ഈ ചികിത്സയില്‍ രക്തം എക്‌മോ സംവിധാനത്തിലൂടെ കടത്തിവിട്ടശേഷം ശരീരത്തിലെത്തിക്കുകയാണ് ചെയ്യുതെ് അദ്ദേഹം പറഞ്ഞു.

ആന്ധ്രക്കാരിയായ യുവതിയെ രക്ഷിച്ച സംഘത്തില്‍ കാര്‍ഡിയാക് സര്‍ജന്മാരായ ഷാജി പാലങ്ങാടന്‍, വിജയ് തോമസ് ചെറിയാന്‍, കാര്‍ഡിയാക് അനസ്‌തെറ്റിസ്റ്റ് സുഭാഷ്, കാര്‍ഡിയോളജിസ്റ്റ് ഹാഷിര്‍ കരീം, ഐഡി സ്‌പെഷലിസ്റ്റ് രാജലക്ഷ്മി, ഇന്റന്‍സിവിസ്റ്റുമാരായ ദീപക്, മുരളി, ഗൈനക്കോളജിസ്റ്റുമാരായ ഗിരിജ ഗുരുദാസ്, റോഷ്‌നി അമ്പാട്ട്, സജിത്ത് മോഹന്‍ എിവരും പെര്‍ഫ്യൂഷനിസ്റ്റ്, നഴ്‌സുമാര്‍ എിവരുമുണ്ടായരുന്നു.

pathram:
Related Post
Leave a Comment