മകള്‍ക്കൊരു കൂട്ടുവേണ്ടേയെന്ന ചോദ്യത്തിന് ശ്വേതയുടെ മറുപടി

മകളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടി ശ്വേത മേനോന്‍.

” വികാരവിക്ഷോഭങ്ങള്‍ അടക്കാന്‍ പഠിച്ചത് മകളുടെ വരവോടെയായിരുന്നു. ദേഷ്യവും സങ്കടവും അവളുടെ മുന്നില്‍ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവര്‍ എന്ന് കുട്ടികള്‍ക്ക് തോന്നണം. അവരുടെ ഏത് പ്രശ്നത്തിനും മാതാപിതാക്കളില്‍ നിന്നും പരിഹാരം ലഭിക്കുമെന്ന് അവര്‍ക്ക് വിശ്വാസം ഉണ്ടാവണം. കരുതലും സ്നേഹവും മാത്രമേ എനിക്ക് മോള്‍ക്കായി നല്‍കാന്‍ കഴിയൂ.

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഗ്ലാമറസാവാറുണ്ട്. അത് ശ്വേത മേനോനല്ല, ആ കഥാപാത്രമാണ്. അധികം ഒച്ചയും ബഹളവുമൊന്നുമില്ലാത്തയാളാണ് ഞാന്‍. സിനിമയില്‍ അല്ലാത്തപ്പോള്‍ നടിയാണെന്ന തരത്തില്‍ ജീവിക്കാറില്ല. വീട്ടമ്മയാവാന്‍ പ്രത്യേകിച്ച് മേക്കോവറുകളൊന്നും ആവശ്യമില്ല. സിനിമ മാറ്റിനിര്‍ത്തിയാല്‍ അങ്ങനെയാണ്. ഒറ്റക്കുട്ടിയായ എനിക്ക് ഭര്‍ത്താവ് മാത്രമല്ല അദ്ദേഹം. സഹോദരനും കൂട്ടുകാരനും കൂടിയാണ് ശ്രീ. വിവാഹ ശേഷം പല നായികമാരും സിനിമ വിടുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. കരിയറിനെക്കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ ആശങ്ക അദ്ദേഹത്തിനാണ്.” – ശ്വേത പറയുന്നു. മകള്‍ക്കൊരു കൂട്ടുവേണ്ടേയെന്ന ചോദ്യത്തിന് അടുത്ത കളിമണ്ണ് വരട്ടെയെന്നാണ് താരം പറഞ്ഞത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment