100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് മുംബൈ നഗരം. 8776 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയതില്‍ 700 പേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടയില്‍ മുംബൈയില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്.
മുംബൈയില്‍ രോഗമുക്തരാവുന്നവരുടെ നിരക്കും പ്രതീക്ഷയേകുന്നതാണ്. 73 ശതമാനമാണ് മുംബൈയിലെ രോഗമുക്തി നിരക്ക്. ജൂലൈ 20 മുതല്‍ 26 വരെ 1.03 ശതമാനം എന്ന രീതിയിലുള്ള വളര്‍ച്ചാ നിരക്ക് മാത്രമേ ഉള്ളൂ.
തിങ്കളാഴ്ച 7,924 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. 227 പേരാണ് മരണപ്പെട്ടത്. മുംബൈയില്‍ 1021 കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍ തിങ്കളാഴ്ച മാത്രം മരിച്ചു. മുംബൈയില്‍ മാത്രം ഇതുവരെ 6,132 പേരാണ് മരിച്ചത്.
follow us: PATHRAM ONLINE LATEST NEWS
Leave a Comment