സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് ബാധ; സമ്പര്‍ക്കത്തിലൂടെ 888 പേര്‍ക്ക്; ഉറവിടം അറിയാത്തവര്‍ 55 പേര്‍

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു.

33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌.

FOLLOW US: pathram online

pathram:
Related Post
Leave a Comment