സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി; ആകെ 90 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിനി ശശിധര, തിങ്കളാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍വച്ചു മരിച്ച ആലപ്പുഴ മാരാരിക്കുളം കാനാശേരില്‍ ത്രേസ്യാമ്മ, തിരുവനന്തപുരം സ്വദേശി മാറനല്ലൂര്‍ പ്രശുഭ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രശുഭ (40) മരിച്ചത് ഇന്ന് രാവിലെയാണ് . ഹൃദ്രോഗത്തിന് ചികിത്സയിലാരുന്നു.

തിങ്കളാഴ്ച രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഔദ്യോഗിക മരണസംഖ്യ 63 ആണ്. എന്നാല്‍ അനൗദ്യോഗിക കണക്കില്‍ 90 മരണമുണ്ട്. ഇന്നു സ്ഥിരീകരിച്ചതു കൂടി ഉള്‍പ്പെടെയാണ് ഇത്.

pathram:
Related Post
Leave a Comment