കോവിഡ് ബാധിച്ച യുവതിയെ അതേവാര്‍ഡില്‍ ചികിത്സിയില്‍ കഴിഞ്ഞ ഡോക്റ്റര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

ഐസോലേഷൻ വാർഡിൽ ലൈംഗികാതിക്രമമെന്ന് കോവിഡ് രോഗിയുടെ പരാതി. നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയാണ് അതേ വാർഡിൽ ചികിത്സയിലുള്ള ഡോക്ടർക്കെതിരേ പരാതി നൽകിയത്.

കോവിഡ് രോഗികളായ ഡോക്ടറും 20 വയസ്സുകാരിയും ഒരേ ഐസോലേഷൻ വാർഡിലാണ് ചികിത്സയിലുള്ളത്. ഇതിനിടെ ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ കേസെടുത്തതായും പ്രാഥമികാന്വേഷണം ആരംഭിച്ചതായും പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രൺവിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരാഴ്ച മുമ്പാണ് യുവതിയെ കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യുവതിയെ പ്രവേശിപ്പിച്ച വാർഡിൽ പുരുഷനായ ഡോക്ടറും ചികിത്സയിലുണ്ടായിരുന്നു. ഒരു സ്ത്രീയെയും പുരുഷനെയും ഒരേ വാർഡിൽ പ്രവേശിപ്പിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ചയാണ്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ കൂട്ടിച്ചേർത്തു. കേസിൽ പ്രതിയായ ഡോക്ടർ ഇപ്പോഴും കോവിഡ് ചികിത്സയിലായതിനാൽ പ്രോട്ടോക്കോൾ പാലിച്ച് ഡോക്ടറുടെ മൊഴിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment