ഫ്‌ലാറ്റില്‍ കോടികളുടെ ചൂതാട്ടം; യുവനടന്‍ അറസ്റ്റില്‍; അന്വേഷണം പ്രമുഖരിലേക്ക്…

അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴിലെ പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണു ചൂതാട്ടം നടത്തിയത്. നടന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് തമിഴിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു വിവരം.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്. 20000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment