യുഎസില്‍ ഒന്നരലക്ഷം, ബ്രസീലില്‍ 87000 മരണം; വിവിധ രാജ്യങ്ങളിലെ കണക്കുകള്‍…

ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 42,86,663 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 1,47,588 പേര്‍ മരിച്ചു. ബ്രസീലില്‍ 24,42,375 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 87,618 ആണ് ആകെ മരണം.

കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയില്‍ മൂന്നാംസ്ഥാനത്തുളള ഇന്ത്യയില്‍ 14,35,453 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32,771 രാജ്യത്ത് മരിച്ചു. പട്ടികയില്‍ നാലാംസ്ഥാനത്തുളള റഷ്യയില്‍ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,334 പേര്‍ ഇവിടെ മരിച്ചു.

കോവിഡ് ബാധിതര്‍, രാജ്യം എന്നക്രമത്തില്‍

452,529 ദക്ഷിണാഫ്രിക്ക
395,489 മെക്‌സികോ
375,961 പെറു
347,923 ചിലി
301,706 യുകെ
293,606 ഇറാന്‍
274,289 പാകിസ്താന്‍
272,421 സ്‌പെയിന്‍
268,934 സൗദി അറേബ്യ
248,976 കൊളംബിയ
246,286 ഇറ്റലി
227,019 തുര്‍ക്കി
226,225 ബംഗ്ലാദേശ്
217,801 ഫ്രാന്‍സ്
207,112 ജര്‍മനി
162,526 അര്‍ജന്റീന
116,471 കാനഡ
112,585 ഇറാഖ്
109,597 ഖത്തര്‍
100,303 ഇന്തോനേഷ്യ

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment