പാലക്കാട് ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ് : ഉറവിടം അറിയാത്ത മൂന്നുപേർ പേർ പേർ

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 27) ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്ത എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ 12 പേർക്ക് രോഗമുക്തി ഉള്ളതായി അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*മഹാരാഷ്ട്ര-1*
മരുതറോഡ് സ്വദേശി (37 പുരുഷൻ)

*തുർക്കി-1*
കിഴക്കഞ്ചേരി സ്വദേശി (27 സ്ത്രീ)

*കർണാടക-10*
കോട്ടായി സ്വദേശി (26 പുരുഷൻ)

ആനക്കര കുമ്പിടി സ്വദേശികൾ (28,25,59,53 പുരുഷന്മാർ)

കാരാകുറുശ്ശി സ്വദേശി (30 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (25 പുരുഷൻ)

കരിമ്പ സ്വദേശി (21 പുരുഷൻ,28,38 സ്ത്രീകൾ)

*ബീഹാർ-1*
ബീഹാറിൽ നിന്ന് വന്ന അതിഥി തൊഴിലാളി (26 പുരുഷൻ)

*കുവൈത്ത്-1*
കുഴൽമന്ദം സ്വദേശി (33 പുരുഷൻ)

*യുഎഇ-1*
വല്ലപ്പുഴ സ്വദേശി (41 പുരുഷൻ)

*സൗദി-5*
വല്ലപ്പുഴ സ്വദേശി (25 പുരുഷൻ)

നെല്ലായ സ്വദേശി (38 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (36 പുരുഷൻ)

തെങ്കര സ്വദേശി (28 സ്ത്രീ)

അലനല്ലൂർ സ്വദേശി (50 പുരുഷൻ)

*ഖത്തർ-4*
വല്ലപ്പുഴ സ്വദേശികൾ (54, പുരുഷൻ)

കൂടല്ലൂർ സ്വദേശി (28 പുരുഷൻ)

തച്ചനാട്ടുകര സ്വദേശി (ഒരു വയസുള്ള ആൺകുട്ടി)

കോട്ടോപ്പാടം സ്വദേശി (27 പുരുഷൻ)

*നാഗാലാൻഡ്-1*
വിളയൂർ സ്വദേശി (31 പുരുഷൻ)

*സമ്പർക്കം-12*
പെരുവമ്പ്‌ സ്വദേശികളായ മൂന്നു പേർ (29 സ്ത്രീ, മൂന്നു മാസം തികയാത്ത ഇരട്ടകളായ ആൺകുട്ടികൾ).ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച പെരുവമ്പ്‌ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

തരൂർ സ്വദേശി (44 പുരുഷൻ). ഇന്നലെ (ജൂലൈ 26)രോഗം സ്ഥിരീകരിച്ച പുതുക്കോട് സ്വദേശികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

*പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എട്ട് പേരുടെ വിവരങ്ങൾ*

കുലുക്കല്ലൂർ സ്വദേശികളായ രണ്ടുപേർ (38,33 പുരുഷന്മാർ, 34,56 സ്ത്രീകൾ)

പട്ടാമ്പി സ്വദേശികളായ രണ്ടുപേർ (32, 38 പുരുഷന്മാർ)

വല്ലപ്പുഴ സ്വദേശി (6 ആൺകുട്ടി)

കൊപ്പം സ്വദേശി (60 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധ-3*
അലനല്ലൂർ സ്വദേശി (15 ആൺകുട്ടി,26 പുരുഷൻ)

തെങ്കര സ്വദേശി (30 പുരുഷൻ)

കൂടാതെ കൊട്ടോപാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേശിയായ ഒരു ആരോഗ്യപ്രവർത്തകക്കും(30) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*

pathram desk 1:
Related Post
Leave a Comment